Thursday 22 January 2015

കാലദീപം

ഇനിയുമറിയാത്ത ദേശത്തിലെവിടെയോ
ഇതളിട്ടു വീഴുന്ന കാലമാത്രകളിൽ 
ഇനിയുമെനിക്കായിയാരും കാത്തിരിപ്പില്ല
ഓർമ്മ തൻ മായാ വസന്തചെപ്പുമായി 
കാലത്തിന്റെയാ കളിവിളക്കിന്റെ 
ദിക്കാർന്നൊഴുകുന്ന ദീപനാളത്തിന്റെ
അഗ്രത്തിലെവിടെയോ മോക്ഷം തേടുന്ന
ഇളം പ്രാണിപോൽ നീറുന്നു ഞാനും
എന്റെ മനസിനെ ആത്മാവിനെ
താഴുകുന്നോരാ നൂറു ദീപ സ്മരണകൾ 
എവിടെയോ മായട്ടെ ഞാനുമെന്നത്മാവും 
ഇനിയുമില്ല കൂരിരുൾ മനസിലേക്ക് 

സായി 


വേഷം

മനസിന്റെ മാറാപ്പിൽ ഒരു ചുമട് ഓർമകളുമായി നമ്മൾ അലയുകയാണ്. പണ്ട് ആരോ പറഞ്ഞ പോലെ ഇടയ്ക്കിടെ വേഷം മാറുന്നു. ആ വേഷങ്ങൾ പലതും ആടിത്തീരാനുള്ള സാവകാശം നമുക്ക് കിട്ടാറുണ്ടോ എന്നത് വളരെ വലിയ ഒരു ചിന്ത വിഷയം തന്നെ ആണ്. ചായം തേക്കുന്നു എന്നതാവണം കുറച്ചു കൂടി ശെരിയായി പറയേണ്ടത്. കറുപ്പും മഞ്ഞയും ചുവപ്പും എല്ലാം മുഖത്ത് നിറയെ പുരട്ടി ചിരിയും കരച്ചിലും രൗദ്രതയും എല്ലാം നമ്മൾ ആടുകയാണ്. ഇടയ്ക്കു കണ്ണീരു വീണു ചായം മായുന്നു. അപ്പോഴും നമ്മൾ വേഷത്തിനെ ഉപേക്ഷിക്കാറില്ല. അതിനോട് നൂറു ശതമാനവും നീതി പുലർത്തി ഭംഗിയായി നമ്മൾ ആടുന്നു. ഇടയ്ക്കു ചിലർ സത്വത്തെ മറന്നു വേഷത്തോട് ചേരുന്നു. അവിടെ രണ്ടു എന്ന അവസ്ഥ ഇല്ല. വേഷം മാത്രം. ചിലർ വേഷത്തെ മറക്കുന്നു. സത്വം മാത്രം. ഇങ്ങനെ നമ്മൾ പോവുകയാണ്. കലാന്തരങ്ങൾക്കും, ദേശാന്തരങ്ങൾക്കും എല്ലാം അകലെ അറിയാത്ത അരങ്ങിൽ ഉറഞ്ഞു തുള്ളിയും, അടരാടിയും, കൂവി വിളിച്ചും നമ്മൾ അവസാനിക്കുന്നു. 

Friday 16 January 2015

അവൾക്കായി

പ്രിയ സഖി നിനക്കായി കരുതിയോരാ നേർത്ത
ചെമ്പനീർ പൂവിന്നും തുടിക്കുന്നേൻ ഹൃദയത്തിൽ 
ഓരോ നിലാവിലും വാടാതെ കാത്തു ഞാനാ
പ്രേമ പുഷ്പമെന്റെ സ്വപ്നങ്ങളെ പോൽ 
കരുതുന്നു ഞാനിതെന്റെ മനസും കിനാക്കളും 
നിനക്കായി ഓമലേ വർഷങ്ങളോളം
വരളാത്ത നെഞ്ചിന്റെ ആശക്കിണറിന്റെ  
അവസാന ബാഷ്പവും നിനക്കായി കരുതാം 
ഇനിവരും നാളുമെല്ലാം നിന്നെയൊർത്തീ
ഹൃദയവാടികയിൽ കാത്തിരിക്കാം 

Tuesday 13 January 2015

പദ്മ

പ്രണയിക്കാൻ ആരും ഇല്ല, ഇനിയാരും വരില്ല എന്ന് തോന്നിയപ്പോൾ അയാൾ സങ്കൽപ്പത്തിൽ ഒരു പ്രണയിനിയെ സൃഷ്ടിച്ചു. സങ്കൽപ്പമായാലും പേര് വേണമല്ലോ. അതിനായി അവൻ അവൾക്കൊരു പേരുമിട്ടു. "പദ്മ". താമരയോടു ചേർത്ത് തന്നെ നിലകൊള്ളുന്നതാവട്ടെ എന്നവനു തോന്നിയിരിക്കണം. അയാൾക്ക്‌ ഏറെ ഇഷ്ടം സൂര്യനോടായിരുന്നു. പദ്മ, ഏതോ ഒരു ഉൾ ഗ്രാമത്തിലെ ഏതോ ഒരു കുഞ്ഞു വീട്ടിലെ ഇറയത്തു വിളക്ക് വെക്കാനും, കാവിൽ പോകാനും, അമ്മുമ്മയോടു കൊഞ്ചാനും ഒക്കെ ഏറെ ഇഷ്ടമുള്ള പദ്മ. മുടി തുമ്പിൽ എവിടെയോ കാത്തു വെച്ച തുളസീ ദളം പോലെ അവളെ അയാൾ ഹൃദയത്തോട് ചേർത്ത് വെച്ചിരുന്നു. ആ പദ്മ അയാളെയും സ്നേഹിച്ചു തുടങ്ങിയിരുന്നു. സങ്കൽപ്പമാണ് എങ്കിലും അവൾക്കും ഒരു മനസുണ്ടാവില്ലേ എന്ന് അയാൾ ഓർത്തു. അവളെ കാണാനായി അയാൾ ആ നാട്ടുവഴികളിൽ നടന്നിരുന്നു. അമ്പലത്തിലും, കാവിലും എല്ലാം ആയാലും പോയിരുന്നു. ആരും കാണാതെ ഇടം കണ്ണിട്ടു അവളെ നോക്കിയിരുന്നു. എന്നോ അയാൾ തിരിച്ചറിഞ്ഞു, അവളും അയാളെ സ്നേഹിക്കുന്നു എന്ന്. പറയാൻ വാക്കുകളില്ലാതെ അയാൾ അവളെ ഒരുപാട് സ്നേഹിക്കുന്നു. കാലമറിയാതെ കനവുകൾ കണ്ടിരുന്നു. സങ്കൽപ്പങ്ങൾക്കും യഥാര്ത്യങ്ങൾക്കും ഇടയ്ക്കു അവർ ഒരുമിച്ചു ജീവിക്കുന്നു. അവിടെ ആ രണ്ടു ലോകങ്ങൾ ഇല്ല എന്ന് പലപ്പോഴും അയാൾക്ക്‌ തോന്നിയിട്ടുണ്ട്. പദ്മ മാത്രം. അയാൾക്ക് വേണ്ടി സങ്കല്പ്പത്തിൽ ജനിച്ച അയാളുടെ പദ്മ.....

Friday 9 January 2015

പ്രേയസി

ഓർമ്മയിലെവിടെയോ തെളിയുന്നിതാ
ഒരു കനവെന്ന പോലാ നിശബ്ദ പ്രണയം
അതിരുകളില്ലാത്ത അറിവുകൾ നിറയാത്ത
മനസുകളിലെവിടെയോ നിറഞ്ഞോരാ പ്രണയം
നീയെന്ന ഞാനും, ഞാനെന്ന നീയും
നിറയുന്നിതാ ഈ നേർത്ത ഹൃദ്‌ തന്ത്രിയിൽ
അരികിലെവിടെയോ നീ അലയുന്നു വീണ്ടും
ഒരു നേർത്ത നന്മയായി കാരുണ്യമായി
അവസാന വാക്കും അടയാള നോക്കും
ഇനിയും പിരിയില്ലോരിക്കലും പ്രേയസി....