പന്ത്രണ്ടു മക്കളെ പെറ്റൊരമ്മേ.. ഈ വരികൾ പലപ്പോഴും ഹൃദയത്തിൽ മുഴങ്ങി കേൾക്കാരുണ്ട്... പണ്ടൊക്കെ പന്ത്രണ്ടു പെറ്റ അമ്മമാർ ഉള്ള നാടായിരുന്നു ഇത്. ഇപ്പൊ ഒന്ന് പെറ്റാൽ തന്നെ.. അല്ലെങ്കിൽ വേണ്ട എന്തിനതൊക്കെ പറഞ്ഞു നേരം കളയുന്നു. നമുക്കാ പന്ത്രണ്ടു പെറ്റ അമ്മയെ ഓർക്കാം. ഒരു പക്ഷെ ഈ അമ്മയാവും ഏറ്റവും കൂടുതൽ മനസ് വിഷമിച്ച അമ്മ. പന്ത്രണ്ടു പേരെയും ഉപേക്ഷിച്ചു ദേശാടനം നടത്തികൊണ്ടിരുന്ന ആ അമ്മയെ മക്കൾക്ക് അറിയാമായിരുന്നോ.. അവർക്ക് ഈ അമ്മയോട് സ്നേഹമുണ്ടയിരുന്നോ? നാറാണത്ത് ഭ്രാന്തൻ എന്ന കവിതയിൽ "അമ്മയെ" സ്മരിക്കുന്ന ഭാഗം ഉണ്ട്. അതു പോലെ എല്ലാ മക്കളും ഈ അമ്മയെ ഓർക്കാറുണ്ടോ.. പന്ത്രണ്ടു ദേശത്ത് പിറന്ന പന്ത്രണ്ടു ജാതിയിൽ വളർന്ന ഈ കൂട്ടം പതിമൂന്നു അമ്മമാരുടെ സ്നേഹം കാണിച്ചു തരുന്നു.. ഈ അമ്മമാരാവട്ടെ ഇനി വരും തലമുറയിലെ അമ്മമാർക്ക് വഴികാട്ടികൾ.. ഈ സ്നേഹത്തെപ്പറ്റി ഓർക്കട്ടെ വരും മാതൃമാനസങ്ങൾ..
No comments:
Post a Comment