ഇരുട്ടത്തിരുന്നു സംസാരിക്കുക... ഇരുട്ടത്തിരുന്നു സ്വപ്നം കാണുക... ഇരുട്ടത്തിരുന്നു പാട്ട് പാടുക.. അങ്ങനെ നമ്മുടെ പല സ്വകാര്യതകളും ഇരുട്ടിലാണ്. എന്നാലും നമ്മൾ ആ ഇരുട്ടിനെ പലപ്പോഴും ശപിക്കാറുണ്ട്. കറണ്ടു പോവുമ്പോഴും, ഇരുളിൽ ചെറിയ ഇടവഴികളിൽ തപ്പി തടയുമ്പോഴും എല്ലാം നമ്മൾ പ്രാകുന്നു. "നശിച്ച ഇരുട്ട് എന്ന്".
ഇരുട്ടും കാലത്തിന്റെ മനോഹരമായ ഒരു സൃഷ്ടിയാണ്. വിശ്രമത്തിന്റെ, പ്രണയത്തിന്റെ, സ്വപ്നം കാണലിന്റെ എന്തിനേറെ സൃഷ്ടികൾ പോലും പലപ്പോഴും ഇരുളിന്റെ മൂർധന്യത്തിൽ ആണ് സംഭവിക്കുന്നത്. ആ സൃഷ്ടി സമയത്തെ ആ പുണ്യ നിമിഷങ്ങളെ ആണ് നമ്മൾ കറുപ്പിന്റെ കരാള ഹസ്തം എന്ന് പറഞ്ഞു പുലമ്പുന്നത്.. സ്നേഹിക്കുക.. ഇരുളിനെ സ്നേഹിക്കുക.. പകലിനെ പോലെ ഇരുളിനെയും തലോലിക്കുക.. പകലിൽ പോലെ ഇരുളിലും ജീവിക്കുക...അതാണ് സമത്വം...

No comments:
Post a Comment