റെയിൽവേസ്റ്റേഷൻ ഇറങ്ങുമ്പോൾ അയാളുടെ കണ്ണുകൾ എന്നും അവളെ തിരഞ്ഞിരുന്നു. മെലിഞ്ഞ ശരീരവും നല്ല പൊക്കവും ഒക്കെ ആയി ഏതോ മായിക ലോകത്ത് കണ്ണ്നട്ടു അവളങ്ങനെ പോകുമ്പോൾ അയാൾ വെറുതെ നോക്കി നിന്നിരുന്നു. എന്നെങ്കിലും ഒരിക്കൽ അവളോട് സംസാരിക്കണം എന്ന് അയാൾ ആഗ്രഹിച്ചു. പക്ഷെ അതിനയാൾ ഭയപ്പെട്ടിരുന്നു എന്നും പറയാം. ഒരു ദിവസം അയാൾ രാവിലെ സ്റ്റേഷനിൽ ഇറങ്ങിയപ്പോൾ അങ്ങ് ദൂരെ നിന്നും അവൾ വരുന്നത് കണ്ടു. ഇന്ന് എന്തെങ്കിലും സംസാരിക്കണം എന്ന മട്ടിൽ അയാൾ നടന്നു. പെട്ടെന്ന് ഏതോ ഒരു യുവകോമളൻ അവളോട് അങ്ങോട്ട് ചെന്ന് എന്തോ പറയുന്നത് അയാൾ കണ്ടു. അവളും കൂട്ടുകാരിയും പേടിച്ചു ഒഴിഞ്ഞു മാറി പോവുന്നതും അയാൾ കണ്ടു. ആ പയ്യൻ അവളെ ശല്യപെടുത്തിയതായിരുന്നു. അയാൾക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല. കാരണം ആ കാഴ്ച അയാളെ ഒരുപാട് വിഷമിപിച്ചു. മുഖം അത്രയും വിഷമിച്ചു അവളുടെ പോക്ക് അയാളെ ഒന്ന് കൂടി ചിന്തിപ്പിച്ചു. ആ പയ്യന്റെ മറ്റൊരു രൂപം തന്നെയല്ലേ താനും എന്ന ചിന്ത അയാളെ അലട്ടി. പിന്നെ അയാൾ അവളെ നോക്കാനായി നിന്നില്ല. അവളുടെ കാഴ്ചകളും ട്രെയിനും എല്ലാം മനസ്സിൽ നിന്ന് എങ്ങോട്ടോ മാഞ്ഞു പോയിരുന്നു.
No comments:
Post a Comment