മരിയാൻ സിനിമ കാണുന്നു.. ഇടയ്ക്കിടെ കണ്ണ് അറിയാതെ നിറയുന്നുണ്ട്. പിടിച്ചു നിരത്താൻ കഴിവത് ശ്രമിച്ചിട്ടും കണ്ണുനീർ അങ്ങനെ ഒഴുകി ഇറങ്ങുന്നു. പ്രണയവും കടലും സിരകളിലും ഹൃദയത്തിലും പടർന്നു കയറുന്നു. പ്രണയം ഒരു കണ്ണീരു പോലെ മനസിന്റെ വരണ്ട ഭൂമികളിൽ നിറഞ്ഞൊഴുകുന്നു. ഓരോ സീനും പ്രണയത്തിന്റെയും ജീവിതത്തിന്റെയും നിറഞ്ഞ കയ്യൊപ്പുകൾ. കണ്ടു തീര്ന്നു ആദ്യം തോന്നിയത് ഏതെങ്കിലും ഒരു കടൽത്തീരത്ത് പോകണം എന്നാണ്. മനസ് നിറഞ്ഞു കടൽ ഒന്ന് കാണണം. ഹൃദയം നിറയെ കടൽ മാത്രം....

No comments:
Post a Comment