ഈ പുതുവല്സരത്തിലും ഞാൻ ഒറ്റയ്ക്കാണ്. എനിക്ക് ആശംസകൾ പറയാനോ, എന്നോട് പറയാനോ ആരും ഇല്ല. ഞാൻ ഏറെ പ്രതീക്ഷിച്ചിരുന്നു. ഈ വർഷം എങ്കിലും ആരെങ്കിലും ഒരാൾ ഒരു ആശംസ പോലെ ജീവിതത്തിൽ വരുമെന്ന്. അങ്ങനെയൊന്നും സംഭവിക്കില്ല എന്ന് നല്ല പോലെ അറിയാം. എങ്കിലും മനുഷ്യനല്ലേ, എന്തെങ്കിലുമൊരു പ്രതീക്ഷ മനസ്സിൽ വേണമല്ലോ. പുതുവത്സരത്തിൽ ഓരോ ദൃഡനിശ്ചയം, തീരുമാനം എന്നൊക്കെ പറയുന്ന പോലെ ഞാനും ഒന്ന് എടുക്കുകയാണ്. ഇനി ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കില്ല. ആരെയും മോഹിപ്പിക്കില്ല, ആരെയും മോഹിക്കയുമില്ല. ഇതൊക്കെ ഒരിക്കലും നടക്കില്ലായിരിക്കാം എന്നാലും ഞാൻ എന്ന മണ്ടനെ ഇനിയും വിഷമിപ്പിച്ചാൽ ഒരു പക്ഷെ എല്ലാം അങ്ങോട്ട് ശെരിയായി എന്ന് വരില്ല. അത് കൊണ്ട് ചില നല്ല തീരുമാനങ്ങളോടെ എല്ലാവര്ക്കും പുതുവത്സര ആശംസകൾ...
No comments:
Post a Comment