പ്രിയപ്പെട്ട ഡിസംബർ, എല്ലാ വർഷവും പോലെ ഇത്തവണയും നീ യാത്ര ചൊല്ലി പിരിയുമ്പോൾ എവിടെയോ ഉള്ളിൽ പിടയുന്നു. മുൻപേ പോലെ ഇന്നും ഞാൻ ഏകനാണ്. ഒറ്റയ്ക്ക്. നിന്റെ തണുത്ത കൈകൾ എന്നെ തലോടുമ്പോൾ ഉള്ളിൽ എവിടെയോ ഇന്നും മിടിക്കുന്ന പ്രണയത്തിന്റെ അടയാളങ്ങൾ ഉണ്ട്. എനിക്കറിയാം നീ എന്നെ ആശ്വസിപ്പിക്കുന്നു എന്ന്. എല്ലാ വർഷവും എന്നെ ഒറ്റയ്ക്ക് ആവാതെ നീ കൂടെ വന്നു. ഈ വർഷവും അത് പോലെ തന്നെ. കാലത്തിന്റെ മാറി മാറി പോവുന്ന മന്ത്രികത്തിൽ നിനക്ക് എന്നെക്കൂടി കൊണ്ട് പോകരുതോ? ചോദ്യങ്ങളും ഉത്തരങ്ങളും അഹവും ഒന്നുമില്ലാത്ത ആ ലോകത്തിലേക്ക്. ഇനിയും ഞാൻ ഒറ്റക്കാണ് എന്ന തോന്നൽ പലപ്പോഴും ഒരു നെടുവീർപ്പായി എന്നെ ശല്യപ്പെടുത്തുന്നു. ഇനിയുമെത്ര നാൾ എന്നറിയില്ല, എങ്കിലും ഈ എകതയിൽ എവിടെയോ ഞാൻ അറിയാതെ കണ്ണ്നീർ മറയ്ക്കുന്നു. ഈ തണുത്ത ഇരുളിൽ ഞാൻ എവിടെയോ സ്വയം മാഞ്ഞുപോകുന്ന പോലെ....
സായി

No comments:
Post a Comment