മനസിന്റെ മാറാപ്പിൽ ഒരു ചുമട് ഓർമകളുമായി നമ്മൾ അലയുകയാണ്. പണ്ട് ആരോ പറഞ്ഞ പോലെ ഇടയ്ക്കിടെ വേഷം മാറുന്നു. ആ വേഷങ്ങൾ പലതും ആടിത്തീരാനുള്ള സാവകാശം നമുക്ക് കിട്ടാറുണ്ടോ എന്നത് വളരെ വലിയ ഒരു ചിന്ത വിഷയം തന്നെ ആണ്. ചായം തേക്കുന്നു എന്നതാവണം കുറച്ചു കൂടി ശെരിയായി പറയേണ്ടത്. കറുപ്പും മഞ്ഞയും ചുവപ്പും എല്ലാം മുഖത്ത് നിറയെ പുരട്ടി ചിരിയും കരച്ചിലും രൗദ്രതയും എല്ലാം നമ്മൾ ആടുകയാണ്. ഇടയ്ക്കു കണ്ണീരു വീണു ചായം മായുന്നു. അപ്പോഴും നമ്മൾ വേഷത്തിനെ ഉപേക്ഷിക്കാറില്ല. അതിനോട് നൂറു ശതമാനവും നീതി പുലർത്തി ഭംഗിയായി നമ്മൾ ആടുന്നു. ഇടയ്ക്കു ചിലർ സത്വത്തെ മറന്നു വേഷത്തോട് ചേരുന്നു. അവിടെ രണ്ടു എന്ന അവസ്ഥ ഇല്ല. വേഷം മാത്രം. ചിലർ വേഷത്തെ മറക്കുന്നു. സത്വം മാത്രം. ഇങ്ങനെ നമ്മൾ പോവുകയാണ്. കലാന്തരങ്ങൾക്കും, ദേശാന്തരങ്ങൾക്കും എല്ലാം അകലെ അറിയാത്ത അരങ്ങിൽ ഉറഞ്ഞു തുള്ളിയും, അടരാടിയും, കൂവി വിളിച്ചും നമ്മൾ അവസാനിക്കുന്നു.
No comments:
Post a Comment