ഉറപ്പായിട്ടും ഞാനീ ജോലി നിനക്ക് വാങ്ങി തരുമെടാ മക്കളെ. മാനേജർ വീണ്ടും വീണ്ടും പറയുന്നു.
വിളിച്ചുകൊണ്ടു പോയ രാജുവണ്ണൻ ഉണ്ണിയുടെ മുഖത്ത് ധൈര്യത്തോടെ നോക്കി. ചെറുക്കന് ഒരു ജോലി വാങ്ങി കൊടുക്കാൻ തനിക്കു പറ്റിയല്ലോ എന്ന ചാരിതാർത്ഥ്യം രാജുവണ്ണന്റെ മുഖത്ത് പ്രതിഫലിച്ചു. ക്ലാർക്കിന്റെ ജോലി തന്നെ വാങ്ങി തരാം ഡാ. മക്കളെ ഉണ്ണി നാളെ രാവിലെ 10 മണിക്ക് ഓഫീസിൽ വാ. ഞാൻ ശേരിയാക്കാം എന്ന മാനേജരുടെ ഉറപിച്ച വാക്കുകളിൽ വിശ്വസിച്ചു രാജുവണ്ണൻ ആൻഡ് ഉണ്ണി ടീം വീടിലേക്ക് പോയി.
അടുത്ത ദിവസം
ബാങ്കിൽ സമയം 10 മണി.
ഉണ്ണി മാനജേരുടെ ഓഫീസിൽ ചെല്ലുന്നു.
മാനേജർ തല ഉയർത്തി ഒരു ചോദ്യം- ആരാ?
സാറേ ഇന്നലെ വീട്ടിൽ വന്നിരുന്നു. ഉണ്ണി എന്നാണ് പേര്.
ഉണ്ണിയോ ഏതു ഉണ്ണി?
സാറേ, രാജുവണ്ണൻ പറഞ്ഞ....
ഓ ഇപ്പൊ മനസിലായി.
മോനെ, മക്കളെ ഡാ ക്ലാർക്കിന്റെ ജോലി ഇല്ല കേട്ടോ. പകരം മാർകെട്ടിംഗ് ജോലി ഉണ്ട്. മതിയോ. പക്ഷെ സ്വന്തമായി വണ്ടി വേണം, വള്ളം വേണം എന്നൊക്കെ പറഞ്ഞു തുടങ്ങിയപ്പോ ഉണ്ണി പതുക്കെ ഓഫീസിന്റെ താഴേക്കു പടി ഇറങ്ങി.
സ്വപനങ്ങൾ പലതും മാറി മറിയുന്ന പോലെ..........
ഒരു ഓളം മാത്രം... അതിലെവിടെയോ വാഗ്ദാനങ്ങൾ ഉറച്ചു കേൾക്കുന്നു..
ജോലി നിനക്ക് തന്നെ!!!!!!!!
No comments:
Post a Comment